ക്യാന്‍സര്‍ രോഗികൾക്ക് പ്രചോദനമായി മമ്തയുടെ ട്വീറ്റ്
Unknown
7:20 AM
0
ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച്ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ചെയ്ത ട്വീറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിൽ ചര്‍ച്ചാ വിഷയമാകുന്നു.
ഹോട്കിന്‍സ് ലിംഫോമ ബാധിതയായ മംമ്ത മോഹന്‍ദാസ് തന്റെ അവസാന കീമോ തെറാപ്പിക്ക് പോകുന്നതിന് മുന്‍പായി എടുത്ത ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അന്‍വര്‍ എന്ന ചിത്രത്തിൽ ഷോര്‍ട്ട് ഹെയര്‍സ്‌റ്റൈലുമായി അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം ആദ്യമയി പുറം ലോകത്തെ അറിയിക്കുന്നത്. താന്‍ കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി മുറിച്ചതെന്ന് തുറന്ന് പറഞ്ഞ് അർബുദ രോഗികള്‍ക്ക് മനക്കരുത്ത് പകരുന്നതിൽ മമ്ത കാണിച്ച നിലപാട് പ്രശംസിക്കപ്പെട്ടിരുന്നു

No comments