സേമിയാ ബോള്‍സ്
Unknown
3:08 AM
0
ചേരുവകൾ
സേമിയ - 3 കപ്പ്
ശര്‍ക്കര - കാല്‍ കിലോ
നെയ്യ് - 3 ടീസ്പൂണ്‍
ഉണക്കിയ തേങ്ങ - ഒരു ടേബിള്‍ സ്പൂണ്‍
ഏലയ്ക്കായ് - പാകത്തിന്
വെള്ളം - അര കപ്പ്
പാകം ചെയ്യേണ്ട വിധം
- ആദ്യം തേങ്ങ നെയ്യില്‍ വറുത്തെടുക്കുക്കുക
- ശേഷം ശര്‍ക്കര പാത്രത്തിലിട്ട് അല്‍പം വെള്ളമൊഴിച്ച് അടുപ്പത്തുവച്ച് ഉരുക്കി മറ്റൊരു പാത്രത്തില്‍ അരിച്ച് ഒഴിക്കുക
- ഈ പാനി അടുപ്പത്ത് വച്ച് കുറുക്കണം.( ശരിക്കും പാനിയായി കഴിയുമ്പോള്‍ അല്‍പം എടുത്ത് പച്ചവെള്ളത്തില്‍ ഒഴിച്ചാല്‍ ഉരുണ്ടുവരും)
- പാനി ശരിയായി പാകപ്പെടുന്ന സമയത്ത് തന്നിരിക്കുന്ന അളവില്‍ നെയ്യൊഴിച്ച് അടുപ്പില്‍ നിന്നും വാങ്ങി വറുത്ത തേങ്ങയും പൊടിച്ച ഏലയ്ക്കായും ചേര്‍ത്ത് ഇളക്കി ഉടന്‍ തന്നെ സേമിയ ചേര്‍ത്ത് ഇളക്കുക.
- ചൂടാറുന്നതിന് മുമ്പ് കൈയില്‍ ഉരുളയാക്കി എടുക്കുക
No comments