ഇമെയിലുകള്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്യാം
Unknown
2:17 AM
0
പലപ്പോഴും വിവിധ പോർട്ടലുകളിൽ നിന്നും ഫീഡുകൾ ലഭിക്കാൻ ഇമെയില്‍ ഐ ഡി സബ്സ്ക്രൈബ് ചെയ്യുക പതിവാണ് എന്നാൽ കുറച്ച് കഴിയുമ്പോള്‍ ഇന്‍ബോക്സില്‍ ഇത്തരം മെയിലുകള്‍ വന്ന് കുമിഞ്ഞ് കൂടും. ഇത്തരം മെയിലുകളെ എങ്ങനെ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാമെന്ന് നോക്കാം.
- ആദ്യം ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് settings എടുക്കുക.
Filters ല്‍ പോയി new filter ഉണ്ടാക്കുക. - തുറന്ന് വരുന്ന ബോക്സില്‍ From ഫില്‍ഡില്‍ സെന്‍ഡറുടെ അഡ്രസോ, ടൈറ്റിലോ നല്കുക. Subject, Has the words എന്നിവിടങ്ങളിലും സാധാരണ മെയിലില്‍ കാണാറുള്ള വാക്കുകള്‍ നല്കാം.
- ഇനി താഴെ Create filter with this search എന്നിടത്ത് ക്ലിക്ക് ചെയ്യുക.
- അടുത്തതായി തുറന്ന് വരുന്ന വിന്‍ഡോയില്‍ Delete എന്നത് ചെക്ക് ചെയ്ത് Create filter ക്ലിക്ക് ചെയ്യുക.
- ഇത്തരത്തില്‍ സെറ്റ് ചെയ്താല്‍ തുടര്‍ന്ന് നിങ്ങള്‍ക്ക് വരുന്ന ഫില്‍റ്റര്‍ സെറ്റിങ്ങിലുള്ള മെയിലുകളൊക്കെ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ആയിക്കൊള്ളും

No comments